---
title: "മദ്യപാനത്തിനിടെ തർക്കം ; സു​ഹൃത്തിനെ യുവാവ്  അടിച്ചു കൊന്നു"
english_title: "Argument over drinking; Young man beats friend to death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/279460/Argument over drinking; Young man beats friend to death"
published_at: "2025-03-27T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e5866e4f2aa_1000640200.jpg"
keywords: []
---

# മദ്യപാനത്തിനിടെ തർക്കം ; സു​ഹൃത്തിനെ യുവാവ്  അടിച്ചു കൊന്നു

> **Lead Summary:** തിരുവനന്തപുരം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ അടിച്ചു കൊന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരാണ് സംഭവം. സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

## Article Content

തിരുവനന്തപുരം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ അടിച്ചു കൊന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരാണ് സംഭവം. സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കാട്ടുമ്പുറം അരിവാരിക്കുഴി വടക്കുംകര പുത്തൻ വീട്ടിൽ ഉണ്ണി വത്സല ദമ്പതികളുടെ മകൻ അഭിലാഷ് (28 ) ആണ് മരിച്ചത്. ടയർ റീ ട്രയിഡിങ് തൊഴിലാളിയാണ് അഭിലാഷ്.

ഇയാളുടെ സുഹൃത്തും പുളിമാത്ത് പന്തടിക്കളം അങ്കണവാടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അരുൺ (38 ) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്.

സംഭവത്തിലെ പ്രതിയായ അരുൺ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. അഭിലാഷിന്റെ മൃതദേഹം വലിയകുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/279460/Argument over drinking; Young man beats friend to death)